Thursday, September 29, 2011

അതിഥികളെ പോലെ വന്നിറങ്ങിയവര്‍..

ഇങ്ങനെ ഒരു കാഴ്ച ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
കാരണം പതിവില്‍ വിപരീതമായാണ് ഇവരെ ഇങ്ങനെ കൂട്ടമായി കാണുന്നത്.
അപ്പോള്‍ വളരെ കൌതുകം തോന്നി.
പിന്നെ ഇവരുടെ മട്ടും ഭാവവും കണ്ടപ്പോള്‍ തോന്നി ഇവരെല്ലാം ഈ പത്തേമാരിയില്‍ ആണ് വന്നിറങ്ങിയതെന്ന്. അത്രയ്ക്ക് ഗമ ഉണ്ട് ഓരോരുത്തര്‍ക്കും.
അപ്പോള്‍ ഏറെ നേരം അവരുടെ ചെഷ്ട്ടകള്‍ നോക്കിയിരുന്നു..
സൂര്യന്‍ താഴുന്നത്‌ വരെ..









Sunday, September 11, 2011

മരുഭൂമിയിലെ കള്ളി പൂത്തപ്പോള്‍ !

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു യാത്രയില്‍ എടുത്ത ചിത്രങ്ങള്‍ ആണിത്. പക്ഷെ പോസ്റ്റ്‌ ചെയ്യാന്‍ വൈകി പോയി. ഖത്തറില്‍ ശഹാനിയ എന്ന സ്ഥലത്ത് ഒരു മൃഗശാല കാണുവാന്‍ ഇടയായി. അപ്പോള്‍ അവിടെ കണ്ട കള്ളി ചെടി വളരെ സന്തോഷവും കൌതുകവും നല്‍കി. കാരണം ഞാന്‍ ആദ്യമായാണ്‌ ഇങ്ങനെ പൂത്തു നില്‍ക്കുന്ന കള്ളി ചെടി കാണുന്നത്.

(ഇതു അതിന്റെ പൂവാണോ എന്നറിയില്ല. അകലെ നിന്നു കണ്ടാല്‍ പൂത്തു നില്‍ക്കുന്ന പോലെ തോന്നും. അടുത്ത് ചെന്നാല്‍ ഇതു പൂ ആയി തോന്നുകയില്ല).

ഈ മൃഗശാല കാണുവാന്‍ അധികം പേരും കുടുംബവും കുട്ടികളുമായാണ് വരുന്നത്. ശരിക്കും കുട്ടികള്‍ക്ക് നല്ല ഒരു വിനോദ കേന്ദ്രമാണ് ഇവിടം.

ഈ കള്ളി പൂക്കള്‍ നിങ്ങള്‍ക്കും ഇഷ്ട്ടപെടുമെന്നു വിശ്വസിച്ചു ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.